Home » Latest Stories » വിജയ കഥകൾ » പ്രതീക്ഷയുടെ തിരി നാളം

പ്രതീക്ഷയുടെ തിരി നാളം

by Aparna S
138 views

ഓരോ വ്യക്തിയും സ്വന്തമായ ഒരു ബിസിനസ്സ് ആരംഭിക്കുമ്പോൾ, ഒരായിരം സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകും. ഈ സംരംഭം തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും എന്നൊരു പ്രതീക്ഷ അവരിൽ തെളിഞ്ഞിട്ടുണ്ടാകും. ഈ പ്രതീക്ഷയുടെ വെളിച്ചത്തിൽ ആകാം അവർ തങ്ങളുടെ മുൻപോട്ടുള്ള യാത്ര തുടങ്ങുക. എന്നാൽ പലപ്പോഴും ഇതൊരു ഞാണിന്മേൽ കളിയായിരിക്കും. പല കാരണങ്ങളാലും ബിസിനസ്സിൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. അത്തരം സന്ദർഭങ്ങളിൽ ബിസിനസ്സിനെ സാരമായി ഇത് ബാധിക്കും. അവിടെയാണ് ffreedom app -ന്റെ പ്രസക്തി. സംരംഭർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി കൊണ്ട് അവരുടെ ഉള്ളിലെ പ്രകാശത്തിന്റെ തിരി നാളം കൊളുത്തുവാൻ ffreedom app എന്നും ഉണ്ടാകും. ffreedom app എങ്ങനെ ആളുകൾക്ക് പ്രതീക്ഷയുടെ വെളിച്ചമാകുന്നുവെന്ന് അനുഷ മലഗിഹാലിന്റെ ജീവിത കഥയിലൂടെ നമ്മുക്ക് അറിയാം. 

കന്നഡ ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ അനുഷ മലഗിഹാൾ, കഴിഞ്ഞ 6 വർഷമായി ഒരു പ്രി സ്കൂൾ നടത്തുന്നു, അവർ അവിടെ ടീച്ചറായും ജോലി ചെയ്യുന്നു. ffreedom ആപ്പിന്റെ YouTube ചാനലിൽ ഒരു വീഡിയോ കണ്ടതിന് ശേഷം മെഴുകുതിരി നിർമ്മാണ ബിസിനസ്സ് ആരംഭിക്കുന്നതിനെ പറ്റിയവർ ചിന്തിച്ചു തുടങ്ങി. ആഗ്രഹത്തിലേക്കുള്ള ആദ്യപടി എന്ന നിലക്ക് അവർ ശ്രീവിദ്യാ കാമത്തിൽ നിന്ന് പരിശീലനം നേടുകയുണ്ടായി. പിന്നീട് ffreedom ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുകയും അതിലെ മെഴുകുതിരി നിർമ്മാണത്തെക്കുറിച്ചുള്ള കോഴ്‌സിൽ ചേരുകയും ചെയ്തു. കോഴ്സ് വളരെ അധികം ഗുണകരമായി പ്രവർത്തിച്ചു. കോഴ്‌സിലൂടെ ഒരു ബിസിനസ്സ് ആരംഭിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പഠിക്കുകയും വ്യത്യസ്ത രീതിയിൽ ഉള്ള മെഴുകുതിരികൾ എങ്ങനെ നിർമ്മിക്കാമെന്ന് അറിയുകയും ചെയ്തു. ഇത്രയും ആയപ്പോൾ തന്നെ അനുഷയ്ക്ക് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുവാൻ ഉള്ള ആത്മ വിശ്വാസം ലഭിച്ചിരുന്നു. ffreedom app -ൽ നിന്നും പഠിച്ച ബാലപാഠങ്ങൾ ഉരുവിട്ട് കൊണ്ട് മെഴുകുതിരി നിർമ്മാണ ബിസിനസ്സിലേക്ക് അനുഷ മെല്ലെ ചുവടു വെച്ചു.വെറും 20,000 രൂപ മുതൽ മുടക്കിൽ സ്വന്തം ബ്രാൻഡായ “സ്വദേശ് ദീപം” സ്ഥാപിച്ചു.

എന്നാൽ തുടക്കത്തിൽ അനുഷയ്ക്ക് ചെറുതായൊന്നു ചുവടു പിഴച്ചു. തെറ്റായ ലൊക്കേഷൻ തിരഞ്ഞെടുക്കൽ, മാർക്കറ്റിംഗ് പ്രശ്നങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ അനുഷയ്ക്ക് നേരിടേണ്ടി വന്നു. ആദ്യമൊന്നു തളർന്നെങ്കിലും തന്റെ ഉള്ളിലെ പ്രതീക്ഷ കൈവിടുവാൻ അനുഷ തയ്യാറായിരുന്നില്ല. തന്റെ ഊർജ്ജവും പ്രാണനും തന്റെ ബിസിനസ്സിൽ ചെലവിടുവാൻ അനുഷ തയ്യാറായിരുന്നു. അതിനു അനുഷയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത് ffreedom app ആയിരുന്നു. അതിൽ നിന്നും പഠിച്ച പാഠങ്ങൾ ഓരോന്നായി അവൾ പ്രയോഗിക്കുവാൻ തുടങ്ങി. എങ്ങനെ ഉപഭോകതാക്കളെ ആകർഷിക്കണം, എങ്ങനെ വ്യത്യസ്തമായ മെഴുകുതിരികൾ നിർമ്മിക്കണം, എങ്ങനെ അവ മാർക്കറ്റ് ചെയ്യണം എന്നീ പാഠങ്ങൾ പ്രായോഗികമായി നടപ്പിലാക്കി കൊണ്ട് അനുഷ പതിയെ പതിയെ വിജയത്തിന്റെ പാതയിലേക്ക് കയറി. ഇപ്പോൾ അവർ ബിസിനസ്സിൽ നിന്നും പ്രതിവർഷം 5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു.

സ്വദേശ് ദീപം ബാംഗ്ലൂരിന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്, അവിടെ വിവിധ തരത്തിലുള്ള സുഗന്ധങ്ങൾ ചേർത്തിട്ടുള്ള, ഗുണനിലവാരമുള്ള മെഴുകുതിരികൾ അനുഷ വിൽക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച രൂപത്തിലും സുഗന്ധത്തിലും ഉള്ള മെഴുകുതിരികൾ ചെയ്തു നൽകുന്നു എന്നത് സ്വദേശ് ദീപത്തിനെ മറ്റുള്ള ബിസിനസ്സുകളിൽ നിന്നും വ്യത്യസ്തമാകുന്നു. ഓരോ ഉപഭോക്താവിന്റെയും മുൻഗണനകൾക്ക് അനുയോജ്യമായ ഒരു തനതായ സുഗന്ധം സൃഷ്ടിക്കുന്നതിന് സുഗന്ധങ്ങൾ മിശ്രണം ചെയ്യുന്നതിൽ അനുഷ മിടുക്കിയാണ്, ഇത് കൂടുതൽ ഉപഭോകതാക്കളെ ആകർഷിക്കുന്നു.

അനുഷയുടെ അർപ്പണബോധവും കഠിനാധ്വാനവും കർണാടക സംരംഭകത്വ ഉച്ചകോടിയിൽ “ബെസ്റ്റ് ഹോം ബേസ്ഡ് ബിസിനസ്” ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർക്ക് നേടിക്കൊടുത്തു. നിരവധി പ്രാദേശിക ബോട്ടിക്കുകളുമായും ഗിഫ്റ്റ് ഷോപ്പുകളുമായും അവർ പങ്കാളികളായിട്ടുണ്ട്, ഇത് അവരുടെ ബിസിനസ്സ് കൂടുതൽ വിപുലീകരിക്കാൻ സഹായിച്ചു.

ഇന്ന്, സ്വദേശ് ദീപം 30% പ്രോഫിറ്റ് മാർജിൻ ഉള്ള ലാഭകരമായ ബിസിനസ്സാണ്. കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിന് പുറമെ മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം എന്ന സദ്ദുദ്ദേശത്തോടെ, മറ്റുള്ളവർക്ക് മെഴുകുതിരി നിർമ്മാണ ക്ലാസുകൾ വാഗ്ദാനം ചെയ്തുകൊണ്ട് തന്റെ ബിസിനസ്സ് വിപുലീകരിക്കാമെന്ന് അനുഷ ചിന്തിക്കുന്നു.

സത്യത്തിൽ അനുഷയുടേത് ഒരു അതിജീവനത്തിന്റെ കഥയാണ്. തോറ്റുപോകും എന്ന് കരുതിയ ഇടത്തു നിന്നും അവർ പുഞ്ചിരിച്ചു കൊണ്ട് ജയത്തിലേക്ക് നടന്നു കയറി. ജീവിതത്തിൽ പലയിടത്തും നമ്മൾ തോറ്റു പോകാം, എന്നാൽ നമ്മൾ ശരിക്കും തോൽക്കുന്നത്, തോറ്റു പോയെന്ന് സ്വയം ചിന്തിക്കുമ്പോളാണ്. അതിനാൽ തന്നെ വീഴ്ചകളിൽ പതറാതെ മുൻപോട്ട് പോയാൽ മാത്രമേ നമുക്ക് വിജയം നേടാനാകൂ. അനുഷ തന്റെ തോൽവികളിൽ പതറാതെ മുൻപോട്ടു പോവുകയും വിജയിക്കുകയും ചെയ്തു. അനുഷയുടെ ജയങ്ങളിൽ ffreedom app -നുള്ള പങ്ക് വളരെ വലുതാണ്. അനുഷയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുവാൻ ffreedom app നു കഴിഞ്ഞു.

അനുഷയെ പോലെ എത്രയോ പേരുടെ സ്വപ്നങ്ങൾക്ക് നിറം പകരുവാൻ ffreedom ആപ്പിനു സാധിച്ചിട്ടുണ്ട്. സംരംഭകത്വ മോഹമുള്ള ഉപഭോക്താക്കൾക്ക് പ്രതീക്ഷയുടെ തിരിനാളം തെളിയിക്കുവാൻ ffreedom app എന്നും തയ്യാറാണ്. ഞങ്ങളുടെ ലക്ഷ്യവും അത് തന്നെയാണ്. ഞങ്ങളുടെ കോഴ്‌സുകളിലൂടെ നിങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങൾ സഫലമാക്കാം. 

Related Posts

ഞങ്ങളുടെ അഡ്രസ്സ്

ffreedom.com,
Brigade Software Park,
Banashankari 2nd Stage,
Bengaluru, Karnataka - 560070

08069415400

contact@ffreedom.com

സബ്സ്ക്രൈബ് ചെയ്യുക

പുതിയ പോസ്റ്റുകൾക്കായി എന്റെ വാർത്താക്കുറിപ്പ് സബ്സ്ക്രൈബ് ചെയ്യുക. നമുക്ക് അപ്ഡേറ്റ് ആയി തുടരാം!

© 2023 ffreedom.com (Suvision Holdings Private Limited), All Rights Reserved
Ffreedom App

ffreedom app ഡൗൺലോഡ് ചെയ്യൂ, റഫറൽ കോഡ് ആയ LIFE കൊടുക്കു, അതിലൂടെ 3,000 രൂപ വരെ സ്കോളർഷിപ്പ് ഉടൻ നേടു