ആമുഖം
ബർത്ത്ഡേ പാർട്ടികൾ മുതൽ വിവാഹങ്ങൾ, മറ്റ് വിശേഷാവസരങ്ങൾ തുടങ്ങി പല ആഘോഷങ്ങളുടെയും അവിഭാജ്യ ഘടകമായി കേക്കുകൾ മാറിയിരിക്കുന്നു. കാലത്തിന്റെ പുരോഗതിക്ക് അനുസരിച്ചു ഉപഭോക്താക്കൾ തങ്ങളുടെ ഇഷ്ടത്തിനു ഉള്ള കസ്റ്റമൈസ്ഡ് കേക്കുകൾ ഡിമാൻറ്റ് ചെയ്യുകയും ബേക്കർമാരെ അവരുടെ സൃഷ്ടികളിൽ കൂടുതൽ ഭാവനാസമ്പന്നരാവുകയും കൂടുതൽ മനോഹരവും വ്യത്യസ്തയാർന്നതും ആയ കേക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സംരംഭകന്റെ ബിസിനസ്സ് പ്ലാനിന്റെയും മറ്റു പല ലക്ഷ്യങ്ങളെയും ആശ്രയിച്ച്, ഒരു കേക്ക് ബിസിനസ്സ് വ്യത്യസ്ത രീതികളിൽ ക്രമീകരിക്കാം.
എന്നാൽ നിങ്ങൾ കരുതുന്നതുപോലെ, ഇത് വളരെ വേഗം വിജയിക്കാൻ എളുപ്പമുള്ള വിപണിയല്ല. നിങ്ങളുടെ ബിസിനസ്സ് വളരാനും പണമടയ്ക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ ബിസിനസ്സിനെയും പോലെ, ഹോം ബേക്കിംഗ് ബിസിനസും മറ്റേതൊരു മുഴുവൻ സമയ ബിസിനസ്സ് പോലെ കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ, ഹോം ബേക്കിംഗ് ബിസിനസ്സിന്റെ മാർക്കറ്റിംഗിന്റെ കാര്യത്തിൽ പലപ്പോഴും ആരും ശ്രദ്ധ നൽകാതെ പോകുന്നു, അതിനാൽ പണം മുടക്കാൻ തയ്യാറായുള്ള ഉപഭോക്താക്കളെ കണ്ടെത്തുന്നതിൽ ഭൂരിഭാഗം ഹോം ബേക്കേഴ്‌സും പാടുപെടുന്നു. ഇങ്ങനെ ഉള്ള ഒരു അവസരത്തിൽ ആണ് ഒരു ഹോം ബേക്കിംഗ് ബിസിനസ്സ് തുടങ്ങാനും അത് വിജയകരമായി മുൻപോട്ട് കൊണ്ട് പോകാനും ഉള്ള വിജയ മന്ത്രകൾ അറിയാനായി താഴേക്ക് സ്ക്രോൾ ചെയ്യുക.
കേക്ക് ബിസിനസിൽ വിജയിക്കാനുള്ള പൊടി കൈകൾ
ഹോം ബേക്കിംഗ് ബിസിനസ്സ് നിങ്ങൾക്ക് ആദ്യമായി 3 കാര്യങ്ങൾ ആണ് വേണ്ടത്.
- കേക്ക് ബേക്കിംഗിനോടുള്ള നിങ്ങളുടെ അടങ്ങാത്ത ഇഷ്ടം.
- മനോഹരവും രുചികരവുമായ കേക്ക് നിർമിച്ചു ആളുകളുമായി പങ്കു വെക്കാൻ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ
- നിങ്ങളുടെ ഈ പാഷനെ ഒരു വരുമാന മാർഗം ആക്കി മാറ്റുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ
അടിസ്ഥാനപരമായി ഈ മൂന്നു കാര്യങ്ങൾ ആണ് കേക്ക് ബേക്കിംഗ് ബിസിനസ്സ് തുടങ്ങാനായി നിങ്ങൾക്ക് വേണ്ടത്. കാരണം എന്തും ഇഷ്ടത്തോടെ ചെയ്യതാൽ മാത്രമേ അതിൽ നിന്നും സന്തോഷം കൈവരിക്കാൻ സാധിക്കൂ. എന്നാൽ ഒരു ബിസിനസിനെ വിജയിപ്പിക്കുവാൻ ഇത് മാത്രം പോരാ എന്ന് നിങ്ങൾക്ക് അറിയാമെന്നു കരുതുന്നു. ഒരു ഹോം ബേക്കിംഗ് ബിസിനസ്സ് വിജയിക്കാൻ വേണ്ട വിജയ തന്ത്രകൾ ഇതാ. ഇത് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഹോം ബേക്കിംഗ് ബിസിനസ്സിൽ വിജയ കൊടി പാറിക്കാം.
- മെനു തീരുമാനിക്കുക:
നിങ്ങൾക്ക് എന്തു ബേക്ക് ചെയ്യാൻ ആണ് മിടുക്കുള്ളത്? കേക്ക്, കുക്കീസ്, കപ്പ് കേക്ക്, ബ്രെഡ്, മഫിനുകൾ, അങ്ങനെ പലതും ബേക്ക്ഡ് ഫുഡ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരും. നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുമ്പോൾ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ അതേ സമയം, ആ ഉൽപ്പന്നങ്ങൾ ബേക്കിംഗ് ചെയ്യുന്നതിൽ നിങ്ങൾക്ക് വൈദഗ്ദ്ധ്യം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്.
നിങ്ങൾക്ക് നന്നായി ചെയ്യാൻ അറിയുന്ന ഇനങ്ങൾ മാത്രം മെനുവിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉപഭോക്താക്കൾക്ക് കസ്റ്റമൈസ്ഡ് ആയ ഇനങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് ഓർമ്മിക്കുക, അതിനാൽ നിങ്ങളുടെ മെനുവിൽ മാറ്റങ്ങൾക്ക് ഇടയ്ക്കിടെ വരുത്തേണ്ടി വരും. അതോടൊപ്പം മെനുവിൽ പുതിയ പുതിയ ഇനങ്ങൾ ചേർക്കുവാൻ ശ്രമിക്കണം, അതായത് എപ്പോളും പുതിയ ബേക്കിംഗ് രീതികളും പുതിയ രുചികളും പരീക്ഷിക്കുകയും അവ വിജയിച്ചാൽ മെനുവിൽ ചേർക്കുകയും വേണം.
- വിപണി വിശകലനം:
നിങ്ങളുടെ ഉപഭോക്താക്കളെ നിങ്ങൾക്ക് എത്രത്തോളം അറിയാം? നിങ്ങൾ ഒരു ഹോം ബേക്കിംഗ് ബിസിനസ്സ് ആരംഭിക്കാൻ പോകുകയാണെങ്കിൽ, നിങ്ങൾ പ്രവേശിക്കാൻ പോകുന്ന മാർക്കറ്റ് പഠിക്കണം. ടാർഗെറ്റ് പ്രേക്ഷകർ ആരായിരിക്കും, ബേക്ക് ചെയ്ത ഭക്ഷണത്തിന്റെ കാര്യത്തിൽ അവരുടെ മുൻഗണനകൾ എന്തൊക്കെയാണ്, സ്ഥലം, ജോലി മുതലായവ തുടങ്ങി എല്ലാം പരിഗണിക്കേണ്ടത് ആണ്.
ഉദാഹരണത്തിന്, നിങ്ങൾ ഒരു മെട്രോ സിറ്റിയിലെ ഹോം ബേക്കറാണെങ്കിൽ, നിങ്ങൾക്ക് വളരെ കസ്റ്റമൈസ്ഡ് ആയതും ബുദ്ധിമുട്ടുള്ളതും ആയ ഓർഡറുകൾ പ്രതീക്ഷിക്കാം. നിങ്ങൾ കോളേജ് വിദ്യാർത്ഥികളെയാണ് ലക്ഷ്യമിടുന്നതെങ്കിൽ, അസാധാരണമായ ഡിസൈനുകൾക്കും അതുല്യമായ രുചികൾക്കും ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കാം. കൂടാതെ, ടാർഗെറ്റ് പ്രേക്ഷകരെ ആശ്രയിച്ച്, നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയം നിങ്ങൾക്ക് തീരുമാനിക്കാം.
നിങ്ങൾ ഉത്തരങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു:
- വർഷത്തിലെ ഏത് സീസണിലാണ് കേക്കുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്?
- നിങ്ങളുടെ കോമ്പറ്റീറ്റർസ് എന്താണ് ചെയ്യുന്നത്?
- ഏതൊക്കെ പുതിയ ബേക്കിംഗ് സ്കിലുകൾ ആണ് മാർക്കറ്റിൽ ഉള്ളത്?
- ചെലവ് കണക്കാക്കൽ:
ഇന്ത്യയിലെ ഏതൊരു ഹോം ബേക്കറി ബിസിനസ്സിനും ഇത് ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. നിങ്ങൾ വലിയ തോതിൽ വാണിജ്യ ബിസിനസ്സ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നതിനാൽ, ചെലവ് പ്രൊഫഷണൽ ബേക്കറികളേക്കാൾ കുറവായിരിക്കണം. ചെലവ് കണക്കാക്കുമ്പോൾ, പരിഗണിക്കേണ്ട വിവിധ ഘടകങ്ങളുണ്ട്; വീട്ടുപകരണങ്ങളുടെ വില, ചേരുവകളുടെ വില, പാക്കേജിംഗ് ചെലവ്, നിങ്ങളുടെ സഹായിയുടെ ശമ്പളം (സഹായികൾ ഉണ്ടെങ്കിൽ), വൈദ്യുതി ബിൽ, ഡെലിവറി ചെലവ് മുതലായവ. നിങ്ങൾക്ക് ലഭിക്കുന്ന ഓർഡറുകളുടെ എണ്ണത്തെ ആശ്രയിച്ച്, നിങ്ങളുടെ പ്രതിമാസ ചെലവ് കണക്കാക്കുകയും അതിനനുസരിച്ച് പ്ലാൻ ചെയ്യുകയും ചെയ്യാം.
- ലൈസൻസ്:
ആവശ്യമായ എല്ലാ ലൈസൻസുകളും നേടുക എന്നതാണ് അടുത്ത പ്രധാന ഘട്ടം. FSSAI, GST, ഹെൽത്ത് ലൈസൻസ്, പോലീസ് ഈറ്റിംഗ് ഹൗസ് ലൈസൻസ്, അല്ലെങ്കിൽ ഫയർ ലൈസൻസ്; ഇന്ത്യയിൽ ഒരു ഹോം ബേക്കിംഗ് ബിസിനസ്സ് ആരംഭിക്കുന്നതിന് ഈ എല്ലാ ലൈസൻസുകളും ആവശ്യമാണ്. ഈ ലൈസൻസുകൾ ഉപയോക്താക്കൾക്ക് ഒരു വാണിജ്യ ബിസിനസ് എന്ന നിലയിൽ വീട്ടിൽ നിന്ന് ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വിൽക്കാനും അനുവദിക്കുന്നു. ഹോം ബേക്കർമാർ എല്ലാ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.
- ബേക്കിംഗ് ഉപകരണങ്ങൾ:
നിങ്ങളുടെ ബിസിനസ്സിന് ആവശ്യമായ ചേരുവകളും മറ്റ് സാമഗ്രികളും വാങ്ങാനായി തീരുമാനിക്കുമ്പോൾ , പ്രൊഫഷണൽ ബേക്കിംഗ് ഉപകരണങ്ങൾ നിങ്ങൾ പരിഗണിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ചെയ്യുന്ന വലിയ അബദ്ധമാണ് അത്. വീട്ടിൽ നിന്നുള്ള എല്ലാ ബേക്കിംഗ് ബിസിനസ്സിലും ഉയർന്ന നിലവാരമുള്ള ഓവൻ, മൈക്രോവേവ്, സ്റ്റാൻഡ് മിക്സർ, മിക്സർ ഗ്രൈൻഡർ, റഫ്രിജറേറ്റർ മുതലായവ ഉണ്ടായിരിക്കണം.
മികച്ച ബ്രാൻഡുകളെയും അംഗീകൃത ഡീലർമാരെയും തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. ഹോം കിച്ചണുകൾക്കും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയവയ്‌ക്കുമായുള്ള അടുക്കള ഉപകരണങ്ങൾ മാത്രം വിൽക്കുന്ന മികച്ച സ്റ്റോറുകൾ ഉണ്ട്. നിങ്ങളുടെ പുതിയ സംരംഭത്തിനായി നിങ്ങൾക്ക് അത്തരം സ്റ്റോറുകളിൽ നിന്നും മികച്ച ഉപകരണങ്ങളും ലഭിക്കും.
- ബ്രാൻഡിംഗ്:
ബിസിനസ്സ് എത്ര ചെറുതായാലും വലുതായാലും, ബ്രാൻഡിംഗ് വളരെ പ്രധാനപ്പെട്ടതും എല്ലാ ബിസിനസ്സിനും അത് ആവശ്യം ആയിട്ടുള്ളതുമാണ്. ബ്രാൻഡിംഗ് നിങ്ങളുടെ ബിസിനസിന് ഈ പരസ്പരം ഉള്ള കോമ്പറ്റിഷനുകൾക്ക് ഇടയിൽ സവിശേഷമായ ഒരു ഐഡന്റിറ്റി ലഭിക്കാൻ സഹായിക്കുകയും ഉപഭോക്താക്കളെ നിങ്ങളുടെ ബ്രാൻഡുമായി എളുപ്പത്തിൽ കണക്റ്റുചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ബ്രാൻഡിംഗ് ആരംഭിക്കുന്നതിന്, നിങ്ങൾക്ക് ആകർഷകമായ ബ്രാൻഡ് ലോഗോ ആവശ്യമാണ്. നിങ്ങളുടെ ബ്രാൻഡിന്റെ ലോഗോ നിങ്ങളുടെ ബിസിനസ് മേഖലയുമായി പൊരുത്തപ്പെടുന്നുണ്ടെന്നും കണ്ണിന് ഇമ്പമുള്ളതാണെന്നും ഉറപ്പാക്കുക. തുടർന്ന് നിങ്ങളുടെ ബ്രാൻഡ് ഓർക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ആകർഷകമായ ഒരു ടാഗ് ലൈനും ആവശ്യമാണ്.
പാക്കേജിംഗ് ബോക്സുകളിലും ബാഗുകളിലും നിങ്ങളുടെ ബ്രാൻഡ് നെയിം, ലോഗോ, ടാഗ് ലൈൻ എന്നിവ പ്രിന്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. അത് പോലെ, എല്ലായ്പ്പോഴും പേപ്പർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക, പ്ലാസ്റ്റിക് വേണ്ടെന്ന് പറയുക. നിങ്ങളുടെ പാക്കേജിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു രസകരമായ കാര്യം, നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ ഒരു QR കോഡ് നിങ്ങളുടെ പാക്കേജിങ്ങിൽ പ്രിന്റ് ചെയ്യുക എന്നതാണ്. ഇത് ഉപഭോക്താക്കളെ ഉടൻ തന്നെ നിങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാനും നിങ്ങളുടെ ഏറ്റവും പുതിയ പോസ്റ്റുകൾ പരിശോധിക്കാനും സഹായിക്കും.
- മാർക്കറ്റിംഗും പ്രമോഷനും:
എല്ലാം ഇപ്പോൾ ഓൺലൈനിൽ ലഭ്യമായതിനാൽ, മാർക്കറ്റിംഗിന്റെ ഏറ്റവും മികച്ചതും പ്രായോഗികവുമായ മാർഗമാണ് ഓൺലൈൻ ആഡ്. ബ്രാൻഡ് അവബോധം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് Instagram, Facebook പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം. ഒരു മാർക്കറ്റിംഗ് കാമ്പെയ്‌ൻ എന്ന നിലയിൽ നിങ്ങൾക്ക് സെയിൽസ് പിച്ച് സന്ദേശങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും കൈമാറുകയും ചെയ്യാം. ഇത് നിങ്ങളുടെ ബജറ്റിന് അനുയോജ്യമാണെങ്കിൽ, സോഷ്യൽ മീഡിയയിൽ പണമടച്ചുള്ള പരസ്യങ്ങളും സ്പോൺസർ ചെയ്ത പോസ്റ്റുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. കൂടാതെ, നിങ്ങളുടെ ഉൽപ്പന്നങ്ങളിലെ ആകർഷകമായ ഓഫറുകൾ ഉത്സവ സമയങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെ കൊണ്ടുവരും.
നിങ്ങളുടെ സ്വന്തമായ ഹോം ബേക്കിംഗ് ബിസിനസ്സ് തുടങ്ങാൻ നിങ്ങൾ ഇപ്പോൾ റെഡി ആയിരിക്കുന്നു. നിങ്ങളുടെ ഉപഭോക്താക്കളെ നിങ്ങളിലേക്ക് എത്തിക്കുവാൻ നിങ്ങൾ എപ്പോളും തയ്യാറായി ഇരിക്കണം. വിപണിയെ കുറിച്ച അപ്ഡേറ്റഡ് ഇരിക്കേണ്ടത് ബേക്കിംഗ് ബിസിനസ്സിൽ വളരെ ആവശ്യമാണ്. കേക്ക് ബേക്കിംഗ് രംഗത്തു പുതുതായി എന്തെങ്കിലും ട്രെൻഡുകൾ വരിക ആണെങ്കിൽ അത് പരീക്ഷിക്കാനും അങ്ങനെ കൂടുതൽ കസ്റ്റമേഴ്‌സിനെ ആകർഷിക്കാനും നിങ്ങൾക്ക് കഴിയും.
ഹോം ബേക്കിംഗ് ബിസിനസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ffreedom app -ൽ ഉള്ള ഈ കോഴ്സ് നിങ്ങളെ സഹായിക്കും. കൂടുതൽ ബിസിനസ്സ് കോഴ്സുകളെ പറ്റി അറിയാനായി ffreedom app സന്ദർശിക്കുക.