Home » Latest Stories » ഐക്കൺസ് ഓഫ് ഭാരത് » ക്ലോത്ത് ബാഗുകൾ ഉപയോഗിക്കുവാനുള്ള 6 കാരണങ്ങൾ

ക്ലോത്ത് ബാഗുകൾ ഉപയോഗിക്കുവാനുള്ള 6 കാരണങ്ങൾ

by Bharadwaj Rameshwar
184 views

ആമുഖം

ലോകം എമ്പാടും ഓരോ വർഷവും ഏകദേശം 500 ബില്യൺ (500,000,000,000) പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നു. ഓരോ മിനിറ്റിലും ഒരു ദശലക്ഷത്തിലധികം ബാഗുകൾ ഉപയോഗിക്കപ്പെടും അവ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നു. പോളിബാഗുകൾ പെട്രോളിയത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, അവ ജൈവവിഘടനത്തിന് വിധേയമല്ല. അതിനാൽ തന്നെ അവ മണ്ണിൽ അലിഞ്ഞില്ലാതാവുന്നില്ല. മറിച്ചു കാലങ്ങളോളം അവ മണ്ണിൽ ലയിക്കാതെ കിടക്കും.മണ്ണിനെയും പ്രകൃതിയെയും നശിപ്പിക്കുന്നതിൽ പ്ലാസ്റ്റിക്കിനുള്ള പങ്ക് വളരെ വലുതാണ് പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറയ്ക്കണം എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിൽ വരുന്ന മറ്റൊരു ഉപായം പേപ്പർ ബാഗുകൾ ആണ്.  എന്നാൽ പേപ്പർ ബാഗുകൾ നിർമ്മിക്കുന്നതിന് വലിയ അളവിൽ മരം മുറിക്കേണ്ടതായി വരുന്നു. അതും മറ്റൊരു രീതിയിൽ പ്രകൃതി നാശത്തിനു കാരണം ആകുന്നു.അപ്പോൾ പിന്നെ പ്രകൃതിയെ വേദനിപ്പിക്കാതെ എങ്ങനെ നമുക്ക് ഇതിനൊരു പരിഹാരം കണ്ടെത്താം?  അതുനുള്ള ഉത്തരമാണ് ക്ലോത്ത് ബാഗുകൾ. പുനരുപയോഗിക്കാവുന്ന പ്രകൃതിദത്ത നാരുകളിൽ നിന്ന് നിർമ്മിച്ച ക്ലോത്ത് ബാഗുകൾ അഥവാ തുണി സഞ്ചികൾ  ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.ക്ലോത്ത് ബാഗുകൾ പോലെ തന്നെ പ്രകൃതിദത്തമാണ് ചണം കൊണ്ട് നിർമിച്ച ജൂട്ട് ബാഗുകൾ.

ക്ലോത്ത് ബാഗിൽ ഭാരമുള്ള വസ്‌തുക്കൾ എളുപ്പത്തിൽ കൊണ്ടുപോകാൻ ആയി കഴിയും, വലുതും ഭാരമുള്ളതുമായ വസ്തുക്കൾ അതിൽ ഇട്ടാലും ഈ ബാഗുകൾ അത്ര പെട്ടന്ന് പൊട്ടി പോവുകയില്ല. ഈ ബാഗുകൾ ഒരു വർഷമോ അതിൽ കൂടുതൽ നാളോ ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാം, മാത്രമല്ല നല്ല വലിപ്പം ഉള്ള ബാഗ് ആണെങ്കിൽ ഒരുപാട് സാധനങ്ങൾ കൊണ്ടുപോകാൻ ഒരൊറ്റ ബാഗ് തന്നെ മതിയാകും.

എന്ത് കൊണ്ട് ക്ലോത്ത് ബാഗുകൾ അഥവാ പരുത്തി ബാഗുകൾ 

സ്വന്തം ആയി ക്ലോത്ത് ബാഗ് കൊണ്ട് നടക്കാൻ നമുക്ക്  പലപ്പോഴും മടിയായിരിക്കും. അല്ലെങ്കിൽ ചിലപ്പോൾ മറന്നു പോകാം. അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കേണ്ടത് ആയി വരുന്നു. അങ്ങനെ ഓരോ തവണ പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുമ്പോളും അത് എത്ര മാത്രം നമ്മുടെ ഭൂമിക്ക് ദോഷമായി ഭവിക്കുന്നു എന്നറിയാമോ?

ഇനി മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി ക്ലോത്ത് ബാഗുകൾ ഉപയോഗിക്കുവാൻ മറക്കാതിരിക്കാനായി ക്ലോത്ത് ബാഗുകളുടെ 6 ഗുണങ്ങൾ പറയാം:   

  • മലിനീകരണം ഒഴിവാക്കുന്നു 

ക്ലോത്ത് ബാഗുകളുടെ ഏറ്ററ്വും വലിയ ഗുണം എന്തെന്നാൽ അവ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ ഒഴിവാക്കുന്നു. പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ബാഗുകൾ മണ്ണിൽ കിടന്നാലും അവ കാലക്രമേണ ദ്രവിച്ചു മണ്ണിൽ അലിഞ്ഞില്ലാതാകുന്നു. 

പ്ലാസ്റ്റിക് ബാഗുകൾ മിക്കവാറും എല്ലായ്‌പ്പോഴും ഫോസിൽ വാതകത്തിൽ നിന്നും പെട്രോളിയത്തിൽ നിന്നും നിർമ്മിക്കുന്നതാണ്, ഇത് നമ്മുടെ കാലാവസ്ഥയുടെ നാശത്തിനു കാരണമാകുന്നു. പ്ലാസ്റ്റിക് പലപ്പോഴും നമ്മുടെ വീടുകളെയും അവിടെ താമസിക്കുന്ന എല്ലാവരെയും (നാം മനുഷ്യർ ഉൾപ്പെടെ) മലിനമാക്കുന്നു. അത് പോലെ നമ്മുടെ പരിസരവും മലിനമാക്കുന്നു. നമ്മുടെ വന്യജീവികൾക്കും സമുദ്രങ്ങൾക്കും ജല സ്രോതസുകൾക്കും എത്ര വലിയ ആപത്താണ് പ്ലാസ്റ്റിക് ഉണ്ടാക്കുന്നതെന്ന് അറിയാമോ?

  • റീ യൂസബിൾ

ക്ലോത്ത് ബാഗിന്റെ ഏറ്റവും വലിയ ഗുണം, അവ വീണ്ടും വീണ്ടും ഉപയോഗിക്കാൻ ആയി സാധിക്കും എന്നതാണ്. വിഭവങ്ങളുടെ ലഭ്യത കുറവ് എന്ത് മാത്രം പ്രാധാന്യം അർഹിക്കുന്ന വിഷയം ആണെന്ന് അറിയാമല്ലോ. അപ്പോൾ ഒന്നോ രണ്ടോ വട്ടം മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾ നിർമ്മിക്കനായി എത്ര മാത്രം വിഭവങ്ങൾ വേണ്ടി വരും. ഒറ്റ ഉപയോഗം മാത്രം ആയതു കൊണ്ട് തന്നെ വളരെ അധികം നിർമ്മിക്കേണ്ടി വരുന്നു. 

എന്നാൽ പ്ലാസ്റ്റിക് ബാഗുകൾ ഒരു തവണ വാങ്ങിച്ചാൽ ഒരുപാട് നാളത്തേക്ക് ഉപയോഗിക്കനായി കഴിയുന്നു. ചിലപ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് വരെ ഉപയോഗിക്കാൻ സാധിക്കുന്നു.  അങ്ങനെ വരുമ്പോൾ അവയുടെ നിർമ്മാണവും വളരെ ചെറിയ തോതിൽ മതിയാകും. അനാവശ്യമായി വിഭവങ്ങൾ ഉപയോഗിക്കേണ്ടി വരില്ല. മാത്രമല്ല അഴുക്ക് ആയാലും അവ കഴുകി ഉപയോഗിക്കാനായി കഴിയുന്നു. 

  • സ്റ്റോറേജ് സ്പേസ് ലാഭിക്കുന്നു

പലപ്പോഴും പ്ലാസ്റ്റിക് ബാഗുകൾക്ക് ഒരുപാട് സ്ഥലം ആവശ്യമായി വരുന്നു. അതുപോലെ തന്നെ അവ ഡിസ്പോസൽ ചെയ്യാനും വളരെ പാടാണ്. നമ്മൾ ഓരോ തവണ പുറത്തേക്ക് പോകുമ്പോളും സാധനങ്ങൾ വാങ്ങി കൊണ്ട് വരുന്നത് പലപ്പോഴും പ്ലാസ്റ്റിക് ബാഗുകളിൽ  ആകും. അങ്ങനെ വീട്ടിൽ പ്ലാസ്റ്റിക് ബാഗുകൾ നിറയുക തന്നെ ചെയ്യും.  ഇവയൊക്കെയും സ്റ്റോർ ചെയ്യുക വലിയ പ്രശ്നമാണ്. അത് പോലെ തന്നെ അവ ഡിസ്പോസൽ ചെയ്യന്നത് നല്ല ബുദ്ധിമുട്ട് ആണ്. 

ക്ലോത്ത് ബാഗുകൾ ആകുമ്പോൾ  ഒന്നോ രണ്ടോ ക്ലോത്ത് ബാഗുകൾ മതിയാകും. മാത്രമല്ല അവ എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും. അവയ്ക്ക് വളരെ ചെറിയൊരെ സ്റ്റോറേജ് സ്പേസ് മതിയാകും. 

  • ഏറെ കാലം ഈട് നിൽക്കും

ക്ലോത്ത് ബാഗുകൾ പ്ലാസ്റ്റിക് ബാഗുകളേക്കാൾ ഈടു നിൽക്കുന്നതാണ്, പ്ലാസ്റ്റിക് ബാഗുകളെ പോലെ അവ പെട്ടന്ന് പൊട്ടി പോവുകയില്ല. കനം കുറഞ്ഞ ഒരു പ്ലാസ്റ്റിക് ബാഗുമായി താരതമ്യം ചെയ്യുമ്പോൾ അതേ വലുപ്പമുള്ള ക്ലോത്ത് ബാഗിൽ   കൂടുതൽ സാധനങ്ങൾ കൊണ്ട് പോകാൻ സാധിക്കുന്നു. അത് കൊണ്ട് തന്നെ ഇടക്ക് ഇടക്ക് മറ്റൊരു ബാഗ് വാങ്ങേണ്ടതായി വരുന്നില്ല. അത് കൊണ്ട് തന്നെ ലാഭകരവും ആണ്.

  • കാണാൻ വളരെ ആകർഷകമാണ്

ക്ലോത്ത് ബാഗുകൾ എപ്പോളും ആകർഷകമായ കളറുകളിലും അത് പോലെ ഡിസൈനുകളിലും ലഭ്യമാണ്. നിങ്ങളുടെ വസ്ത്രങ്ങൾക്ക് അനുസരിച്ച് മാച്ച് ചെയ്യാനും നിങ്ങൾക്ക് സാധിക്കും. അത് പോലെ തന്നെ നിങ്ങൾക്ക് വേണമെങ്കിൽ കസ്റ്റമൈസഷൻ ചെയ്യാനും സാധിക്കും. 

  • ക്ലോത്ത് ബാഗുകൾ വളരെ ഭാരം കുറഞ്ഞവയാണ് 

ക്ലോത്ത് ബാഗുകൾ വളരെ ഭാരം കുറവുള്ളവയും എവിടെയും എളുപ്പത്തിൽ കൊണ്ട് പോകാൻ സാധിക്കുന്നതും ആണ്. നിങ്ങൾക്ക് അത് എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കൊണ്ട് പോകാൻ സാധിക്കും. കയ്യിൽ ചുരുട്ടി പിടിച്ചോ, അല്ലെങ്കിൽ നിങ്ങളുടെ ഹാൻഡ് ബാഗിലോ പേഴ്‌സിലോ മടക്കി വെയ്കാവ്വുന്നതും ആണ്.

മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെ ധാരാളം ആണല്ലോ, നിങ്ങൾക്ക് ഇനി മുതൽ ക്ലോത്ത് ബാഗുകൾ ഉപയോഗിക്കാൻ. ക്ലോത്ത് ബാഗുകൾ വെറുമൊരു ഫാഷൻ സ്റ്റേറ്റ്മെൻറ്റോ അല്ലെങ്കിൽ ഒരു പൊളിറ്റിക്കൽ ഐഡിയോളജിയോ അല്ല മറിച്ച് നമ്മൾ താമസിക്കുന്ന ഈ ഭൂമിയോടുള്ള നമ്മുടെ ഉത്തരവാദിത്തം ആണ്. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നമ്മളെ എവിടെ വരെ എത്തിച്ചു എന്ന് നമുക്ക് ഇപ്പോൾ അറിയാമല്ലോ?

പല കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇപ്പോൾ ക്ലോത്ത് ബാഗുകൾ  നല്കുന്നുണ്ട്. അത് പോലെ പല ഓൺലൈൻ ഗ്രോസറി സ്റ്റോറുകളും ക്ലോത്ത് ബാഗുകൾ ആണ് ഉപയോഗിക്കുന്നത്. എന്തിനു പറയുന്നു പ്രമുഖമായ പല ബ്രാൻഡുകളും ഇപ്പോൾ ക്ലോത്ത് ബാഗുകൾ ഉപയോഗിച്ച് തുടങ്ങി. അങ്ങനെ അവർ പ്രകൃതിയോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ്‌. അത് പോലെ നിങ്ങളും നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റു. ഇനി മുതൽ പറ്റാവുന്നത്ര പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുമെന്നും ക്ലോത്ത് ബാഗുകളുടെ ഉപയോഗം കൂട്ടുമെന്നും തീരുമാനം എടുക്കൂ. നല്ലൊരു നാളേയ്ക്ക് വേണ്ടി ഇന്നേ തുടങ്ങൂ.

ക്ലോത്ത് ബാഗുകൾക്ക് ഇന്ന് വിപണിയിൽ നല്ല ഡിമാൻഡ് ആണ്. ഓർഗാനിക് എന്നതിന് അപ്പുറം ഏറെ നാൾ ഈട് നിൽക്കുന്നതും അതിന്റെ ഗുണ നിലവാരവും ഒക്കെ ആളുകളെ അതിലേക്ക് ആകർഷിക്കുന്നു. മാത്രമല്ല ഒരു ക്ലോത്ത് ബാഗ് ഒരുപാട് തവണ ഉപയോഗിക്കാം എന്നത് കൊണ്ട് തന്നെ അതൊരു ദീർഘ കാല ഇൻവെസ്റ്റ്മെന്റ് ആണെന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ ക്ലോത്ത് ബാഗ് നിർമ്മാണ ബിസിനസ്സ് ഇപ്പോൾ നല്ല ലാഭം ഉള്ള പരുപാടി ആണ്.  ക്ലോത്ത് ബാഗ് നിർമ്മാണ ബിസിനസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ffreedom app -ൽ ഉള്ള ഈ കോഴ്സ് നിങ്ങളെ സഹായിക്കും. കൂടുതൽ ബിസിനസ്സ് കോഴ്സുകളെ പറ്റി അറിയാനായി ffreedom app സന്ദർശിക്കുക.

Related Posts

ഞങ്ങളുടെ അഡ്രസ്സ്

ffreedom.com,
Brigade Software Park,
Banashankari 2nd Stage,
Bengaluru, Karnataka - 560070

08069415400

contact@ffreedom.com

സബ്സ്ക്രൈബ് ചെയ്യുക

പുതിയ പോസ്റ്റുകൾക്കായി എന്റെ വാർത്താക്കുറിപ്പ് സബ്സ്ക്രൈബ് ചെയ്യുക. നമുക്ക് അപ്ഡേറ്റ് ആയി തുടരാം!

© 2023 ffreedom.com (Suvision Holdings Private Limited), All Rights Reserved
Ffreedom App

ffreedom app ഡൗൺലോഡ് ചെയ്യൂ, റഫറൽ കോഡ് ആയ LIFE കൊടുക്കു, അതിലൂടെ 3,000 രൂപ വരെ സ്കോളർഷിപ്പ് ഉടൻ നേടു