ഡിജിറ്റൽ മാർകെറ്റിംഗിന്റെ സ്കോപ്പ്:
ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് നമ്മളുടെ സമൂഹത്തിന്റെ എവൊല്യൂഷന്റെ ഒരു ഭാഗമായി കാണാവുന്ന ഒന്നാണ്. പണ്ട് കാലത്ത് മാർക്കറ്റിംഗ് എന്ന വാക്ക് പൊതുവെ വെറും പരസ്യങ്ങൾ എന്നത് മാത്രമായിരുന്നു. കാരണം പരസ്യങ്ങളായിരുന്നു കൂടുതലായും പ്രൊമോഷന് വേണ്ടി ആളുകളും കമ്പനികളും ഉപയോഗിച്ചിരുന്നത്- പ്രത്യേകിച്ച് പത്രപ്പരസ്യങ്ങൾ.
എന്നാൽ ഇന്ന് കാര്യങ്ങൾ കുറച്ച് വ്യത്യാസമാണ്. കൂടുതലായി കമ്പ്യൂട്ടറുകളിലും സ്മാർട്ഫോണുകളിലുമാണ് ആളുകൾ ഇപ്പോൾ സമയം ചിലവഴിക്കുന്നത്. അത് കൊണ്ട് തന്നെ പരസ്യങ്ങളുടെയും പ്രൊമോഷനുകളുടെയും സ്വഭാവവും മാറി. ഡിജിറ്റൽ ആണ് ഭാവി എന്ന് പല കമ്പനികളും മനസ്സിലാക്കിയതോടെ ഇവിടെ കനത്ത മത്സരവും വന്നു തുടങ്ങി.
ഈ ഒരു സന്ദർഭമാണ് നിങ്ങൾ ഉപയോഗിക്കേണ്ടത്. മത്സരം കനക്കുന്നതോടെ കമ്പനികൾ നല്ല ക്രീയേറ്റീവ് അഥവാ ക്രിയാത്മകമായി ചിന്തിക്കുന്ന ആളുകളെ തിരയാൻ തുടങ്ങി, പ്രത്യേകിച്ച് ഡിജിറ്റൽ മേഖലയിൽ അറിവോ പ്രവർത്തി പരിചയമോ ഉള്ളവരെ. നിങ്ങൾ ഒരു ഡിജിറ്റൽ മാർക്കറ്റർ ആവാൻ താല്പര്യമുള്ള ആളാണോ? അതോ ഡിജിറ്റൽ മാർകെറ്റിംഗിന്റെ സ്കോപ്പ് അറിയാൻ താല്പര്യമുള്ള ആളാണോ? എങ്കിൽ ഈ ബ്ലോഗ് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് വരാം. മാറ്റം ഇഷ്ടമുള്ളവർ തുടർന്ന് വായിക്കാം!
ഡിജിറ്റൽ മാർക്കറ്റിംഗിലെ ഉയർന്ന തൊഴിൽ ഡിമാൻഡ്- മിഥ്യയോ വസ്തുതയോ
പലർക്കും ഉണ്ടാവുന്ന സ്വാഭാവികമായുള്ള ഒരു ചോദ്യമാണ് ഇത്. ഡിജിറ്റൽ മാർകെറ്റിംഗിൽ നിങ്ങൾ ഒരു കോഴ്സ് എടുത്താൽ അത് നിങ്ങൾക്ക് ഗുണം ചെയ്യുമോ എന്നത് ഏതൊരാളെ സംബന്ധിച്ചും നിർണായകമായ ഒന്നാണ്. നിങ്ങളുടെ പണവും സമയവും ഒരു പോലെ ചിലവിടേണ്ട ഒന്നാണ് പുതിയ ഒരു കോഴ്സ് എടുക്കുക എന്നത്. അല്ലെ? നമുക്ക് യുക്തിപരമായും വാസ്തവപരമായും ഇതിനെ നോക്കാം.
യുക്തിപരമായി അഥവാ ലോജിക്കൽ ആയി നോക്കിയാൽ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് ഇപ്പോഴത്തെ കാലത്തിന്റെ ഒരു ആവശ്യകതയാണ് എന്ന് തന്നെ പറയേണ്ടി വരും. ആളുകൾ കൂടുതൽ ഡിജിറ്റൽ മീഡിയകളെ ആശ്രയിച്ച് തുടങ്ങുന്ന കാലമാണ് ഇത്. ഈ ഒരു വസ്തുത പല കമ്പനികളും മനസ്സിലാക്കി കഴിഞ്ഞു. അതാണ് പല അന്താരാഷ്‌ട്ര കമ്പനികളും അവരുടെ സ്വന്തം ഡിജിറ്റൽ മാർക്കറ്റിംഗ് ടീമുകളെ സജ്ജീകരിക്കാൻ തുടങ്ങിയിരിക്കുന്നത്. പണ്ട് കാലത്ത് ചെയ്ത പോലെ വെറും പത്രപരസ്യങ്ങളോ നോട്ടീസുകളോ വച്ച് മാർക്കറ്റിംഗ് ചെയ്യുന്ന മാർഗമൊക്കെ ഇപ്പോൾ വാസ്തവത്തിൽ പഴഞ്ചൻ മാർക്കറ്റിംഗ് രീതിയായി മാറിയിട്ടുണ്. അത് ഇപ്പോൾ നിങ്ങളും മനസ്സിലാക്കി കാണുമല്ലോ. കാരണം നിങ്ങളും ഇത് കാണുന്നത് നിങ്ങളുടെ ലാപ്‌ടോപിലോ സ്മാർട്ഫോണിലോ ആണല്ലോ!
ഇനി കുറച്ച് വാസ്തവങ്ങൾ നോക്കാം. ലിങ്ക്ഡിൻ എന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോമിനെ പറ്റി നിങ്ങൾ കേട്ട് കാണും. ഇത് വായിക്കുന്ന പലരും അത് ഉപയോഗിച്ചും കാണും. അതിന്റെ കണക്കുകൾ പ്രകാരം ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് അവരുടെ മികച്ച 10 ജോലികളിൽ പെടുന്ന ഒന്നാണ്. അമേരിക്കയിൽ മാത്രം ഏകദേശം 2,30,000 ഡിജിറ്റൽ മാർക്കറ്റർമാരുടെ അഭാവമുണ്ട്. സ്വാഭാവികമായും ലോകമെമ്പാടും അപ്പോൾ ഡിജിറ്റൽ മാർക്കറ്റർമാരുടെ ഒരു വലിയ അഭാവം ഉണ്ട് എന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും. ഇത് കൂടാതെ ലോകപ്രശസ്തമായ മക്കിൻലി (McKinley) യുടെ മക്കിൻലി മാർക്കറ്റിംഗ് പാർട്ണർസ് 2019 മാർക്കറ്റിംഗ് ഹയറിങ് ട്രെൻഡ്സ് റിപ്പോർട്ട് (മക്കിൻലി മാർക്കറ്റിംഗ് പാർട്ണർമാരുടെ 2019 മാർക്കറ്റിംഗ് നിയമന ട്രെൻഡുകളുടെ റിപ്പോർട്ട്) പ്രകാരം ഡിജിറ്റൽ മാർക്കറ്റിംഗ് കഴിവുകൾ ഉള്ള ഒരു പ്രൊഫെഷനലിന് ഇപ്പോഴൊക്കെ സ്ഥിരതയുള്ള ഒരു ഡിമാൻഡ് ഉണ്ട് എന്ന് പറയുന്നു. കൂടാതെ ഈ റിപ്പോർട്ടിൽ പരാമർശിക്കുന്ന മറ്റൊരു കാര്യം ഇന്ത്യയിലെ ഡിജിറ്റൽ മാർക്കറ്റിംഗ് ജോലി സാധ്യതകളെ കുറിച്ചാണ്. ഏകദേശം 25 ലക്ഷം തൊഴിലുകൾ ഈ ഒരു മേഖല കൊണ്ട് വരും എന്ന് പറയപ്പെടുന്നു. ഈ തൊഴിൽ വളർച്ച 2025 യോടെ 27.4 ശതമാനത്തോളം വരും എന്നും ഈ റിപ്പോർട്ട് പറയുന്നു.
ഈ മേല്പറഞ്ഞ വാസ്തവങ്ങളുടെയും ലോജിക്കുകളുടെയും അനുമാനങ്ങൾ വച്ച് ഡിജിറ്റൽ മാർക്കറ്റിങ് ഭാവിയിലെ ഒരു വലിയ ജോബ് പ്രൊവൈഡർ (തൊഴിൽ ദാതാവ്) ആയേക്കാവുന്ന മേഖല തന്നെയാണ്.
ഡിജിറ്റൽ മാർക്കറ്റിംഗിനെ ഒരു തൊഴിലവസരമായി എങ്ങനെ എടുക്കാൻ സാധിക്കും?
നമ്മൾ ഇത്രയും നേരം ഡിജിറ്റൽ മാർകെറ്റിംഗിന്റെ ജോലി സാധ്യതകളെ പറ്റി കണ്ടു. എന്നാൽ എങ്ങനെ നിങ്ങൾക്ക് ഈ ഒരു ഫീൽഡിൽ കയറിപ്പറ്റാൻ സാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?
എങ്ങനെ എന്ന് നമുക്ക് നോക്കാം:
- ഡിജിറ്റൽ മാർകെറ്റിംഗിനെ പറ്റിയുള്ള അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കുക- ഡിജിറ്റൽ മാർക്കറ്റിംഗ് എന്താണെന്ന് നിങ്ങൾ കണ്ട് കഴിഞ്ഞു. ഇതിൽ നിങ്ങൾക്ക് താല്പര്യം ഉണ്ട് എങ്കിൽ ഇതിന്റെ പലതരം വകഭേദങ്ങൾ എന്തൊക്കെ എന്ന് അറിയണം. അതിന് ശേഷം ഈ വകഭേദങ്ങളിൽ നിങ്ങൾക്ക് താല്പര്യമുള്ള ഫീൽഡ് തിരഞ്ഞെടുത്ത് അതിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുക.
- വകഭേദങ്ങൾ മനസ്സിലാക്കുക- ഡിജിറ്റൽ മാർക്കറ്റിംഗിന് വിവിധ സ്പെഷ്യലിറ്റികൾ ഉണ്ട്. അവ താഴെ പറയുന്നവയാണ്-
- ഇമെയിൽ മാർക്കറ്റിംഗ് – പേര് പോലെ തന്നെ ഇമെയിൽ വഴി മാർക്കറ്റ് ചെയ്യുന്ന രീതിയാണ് ഇത്. നിങ്ങളുടെ ഭാവി ഉപഭോക്താവിനെ മനസ്സിലാക്കി അത്തരം ആളുകൾക്ക് നിങ്ങളുടെ പ്രൊഡക്ടോ സർവീസോ അവരുടെ ഈമെയിലിലേക്ക് അയക്കുക എന്നതാണ് ഇമെയിൽ മാർക്കറ്റിംഗ്. ഭാവി ഉപഭോക്താവിനെ (പ്രോസ്പെക്റ്റീവ് കസ്റ്റമർ) നിങ്ങൾ യുക്തിപൂർവം അതിനായി മനസ്സിലാക്കുകയും അതിന് വേണ്ടി കുറച്ച് റിസർച്ച് ചെയ്യുകയും വേണം.
- സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ- നിങ്ങൾ ഇന്റർനെറ്റിലൂടെ സേർച്ച് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പ്ലാറ്റഫോം ആണ് സേർച്ച് എൻജിൻ എന്ന് പറയുന്നത്. ഉദാ: ഗൂഗിൾ. നിങ്ങൾ ചില കാര്യങ്ങൾ ഇൻറർനെറ്റിൽ തപ്പുമ്പോൾ ചില വെബ്സൈറ്റുകൾ ആദ്യം വരുന്നത് കണ്ടിട്ടില്ലേ? അവ മുകളിൽ വരുന്നത് ഈ ഒരു ടെക്‌നിക് വച്ചാണ്. കൂടുതലായും വെബ്സൈറ്റുകൾക്കുള്ളിൽ നടത്തുന്ന നുറുങ്ങുകളാണ് ഇത്. വെബ്സൈറ്റിന്റെ കൊണ്ടെന്റ് ആണ് ഇതിൽ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. അത് കൂടാതെ വെബ്സൈറ്റ് അനലിറ്റിൿസും ഇതിൽ ഉൾപ്പെടും.
- കോപ്പിറൈറ്റിങ്- കൂടുതൽ ക്രീയേറ്റീവ് ആയ ആളുകൾക്കും എഴുത്തിൽ താല്പര്യമുള്ളവർക്കും പറ്റിയ ഒരു വകഭേദമാണ് ഇത്. ഒരു ഉല്പന്നത്തിന്റെ ടാഗ്ലൈനും അതിനെ പറ്റിയുള്ള വിവരണവും ചില പരസ്യങ്ങൾ എഴുതാനുമൊക്കെയാണ് കോപ്പിറൈറ്റേഴ്സിനെ കമ്പനികൾ വക്കുന്നത്. അവർക്ക് പൊതുവെ നല്ല ശമ്പളവും ഉണ്ട്.
- കൊണ്ടെന്റ് റൈറ്റിംഗ്- കോപ്പിറൈറ്റിങ് അല്ലാത്ത ചില ഉള്ളടക്കങ്ങൾ വെബ്സൈറ്റുകളിൽ ഉണ്ട്. ഉദാ: ബ്ലോഗുകളും കേസ് സ്റ്റഡികളും മറ്റും. ഇവയൊക്കെ ചെയ്യുന്നവരാണ് കോൺടെന്റ് റൈറ്റർമാര്.
- സോഷ്യൽ മീഡിയ മാർക്കറ്റിങ്- നിങ്ങൾ ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ അതോ ലിങ്ക്ഡിനോ ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്ന ആൾ ആണ് എങ്കിൽ എപ്പോഴെങ്കിലും നിങ്ങൾ ഇതിൽ ചില “സ്പോൺസർഡ്“ എന്ന തലക്കെട്ടോടുകൂടി ചില പോസ്റ്റുകൾ കണ്ട് കാണും. അതും അല്ലെങ്കിൽ ചില കമ്പനികളുടെ പേജുകൾ കണ്ട് കാണും. അവയിൽ പലതും നല്ല ആകർഷകമായ പോസ്റ്റുകളും ഉണ്ടാവും. ഇവയൊക്കെ ചെയ്യുന്ന ആളുകളാണ് സോഷ്യൽ മീഡിയ മാർക്കറ്റർമാർ.
- പരസ്യങ്ങൾ ഇടുന്നത്- ഇപ്പോഴൊക്കെ കൂടുതൽ പരസ്യങ്ങൾ ഇന്റർനെറ്റ് വഴിയാണ് കമ്പനികൾ താൽപര്യപ്പെടുന്നത്. അതിന് കാരണം ഫലപ്രദമായതും കാര്യക്ഷമയുള്ളതുമായ പരസ്യങ്ങൾ ഇതിൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കും എന്നത് തന്നെയാണ്. ഡിജിറ്റൽ മാർകെറ്റിംഗിന്റെ ഭാഗമായ അഡ്വെർടൈസ്‌മെന്റ് എന്ന വകഭേദം ഇപ്പോൾ നല്ല ഡിമാൻഡ് ഉള്ളതും നല്ല വരുമാനമുള്ളതും ആണ്.
- സേർച്ച് എൻജിൻ മാർക്കറ്റിംഗ്- ഏറെ കുറെ തെറ്റുധരിക്കപ്പെട്ട ഒരു വാക്കാണ് ഇത്. ആളുകൾ ഇതും സേർച്ച് എൻജിൻ ഒപ്ടിമൈസേഷനും ഒന്നായി ആണ് കാണുന്നത്. എന്നാൽ വാസ്തവത്തിൽ ഇവ രണ്ടും രണ്ടാണ്. സേർച്ച് എൻജിൻ മാർകെറ്റിംഗിൽ നിങ്ങൾ സെർച്ച് എൻജിനിലൂടെ പരസ്യമോ മറ്റുമൊക്കെ കൊടുക്കാൻ സാധിക്കും എന്നതാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.
- ഡിജിറ്റൽ മാർകെറ്റിംഗിനെ ആസ്പദമാക്കി ഒരു കോഴ്സ് എടുക്കുക- മേല്പറഞ്ഞ ഈ കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കി നിങ്ങളുടെ താല്പര്യം ഏത് ഫീൽഡിലാണ് എന്ന് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഡിജിറ്റൽ മാർകെറ്റിംഗിനെ പറ്റിയൊരു കോഴ്സ് എടുക്കണം. Ffreedom app വഴി നിങ്ങൾക്ക് നല്ലൊരു കോഴ്സ് എടുക്കാവുന്നതാണ്.
- പ്രാക്റ്റീസ് ചെയ്യുക- എല്ലാ തൊഴിലുകളും പോലെ തന്നെ ഡിജിറ്റൽ മാർക്കറ്റിംഗും കൂടുതൽ പ്രാക്റ്റീസ് ചെയ്ത് പെർഫെക്റ്റ് ആക്കേണ്ട ഒന്നാണ്.
ഈ ഒരു ഫീൽഡിൽ നിങ്ങൾക്ക് എത്ര സമ്പാദിക്കാൻ സാധിക്കും?
നിങ്ങളുടെ പരിചയസമ്പത്ത് വച്ച് ഡിജിറ്റൽ മാർകെറ്റിംഗിലൂടെ കൂടുതൽ സമ്പാദിക്കാനാകും. ഒരു തുടക്കക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് 3 മുതൽ 4 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കാം.
നിഗമനം
ഡിജിറ്റൽ മാർക്കറ്റിംഗ് ആർക്കും എടുക്കാവുന്ന ഒരു കോഴ്സ് ആണ്. അങ്ങനെ പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതകളോ ഒന്നും ആവശ്യമില്ലാത്ത ഒന്നാണ് ഈ ഒരു കോഴ്സ്. Ffreedom app ഇന്ത്യയിലെ തന്നെ മുൻനിര ഉപജീവന കോഴ്സുകൾ നൽകുന്ന കമ്പനി ആണ്. പല തരം ബിസിനസ് കോഴ്സുകളും നിങ്ങൾക്ക് ഇതിലൂടെ പഠിക്കാൻ സാധിക്കും എന്നതു കൊണ്ട് തന്നെ നിങ്ങൾക്ക് ffreedom appന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ധൈര്യമായി വിശ്വസിച്ച് എടുക്കാം.