Home » Latest Stories » കൃഷി » സ്വയം കൃഷി ചെയ്തു ആഹാരം നേടുന്നതിന്റെ 5 ഗുണങ്ങൾ അറിയാം

സ്വയം കൃഷി ചെയ്തു ആഹാരം നേടുന്നതിന്റെ 5 ഗുണങ്ങൾ അറിയാം

by Bharadwaj Rameshwar
316 views

ആമുഖം

ആരോഗ്യകരമായ ഭക്ഷണം ഔഷധത്തിനു തുല്യമാണ് എന്ന് പറയുന്നു. പോഷക മൂല്യമുള്ള ആഹാരം മിതമായ അളവിൽ കൃത്യമായ നേരങ്ങളിൽ കഴിച്ചാൽ തന്നെ വലിയ അസുഖങ്ങൾ ഒന്നും വരാതെ ഇരിക്കും. എന്നാൽ ഇന്ന് നമുക്ക് മാർക്കറ്റിൽ നിന്നും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും പോഷകങ്ങൾ അടങ്ങിയതാണ് എന്ന് നിങ്ങൾക്ക് തോന്നുണ്ടോ? രാസവളങ്ങൾ അമിതമായി ഉപയോഗിച്ച് വളർത്തിയ ഇത്തരം കായ്‌ഫലങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷം ആയിരിക്കും ചെയ്യുക. 

ഈ ഒരു അവസരത്തിൽ ആണ് നമ്മുക്ക് പലപ്പോഴും സ്വന്തമായി എന്ത് കൊണ്ട് കൃഷി ആരംഭിച്ചു കൂടാ എന്ന് തോന്നുന്നത്. സത്യത്തിൽ അത് നല്ലൊരു ഐഡിയ തന്നെ അല്ലെ? നമ്മുക്ക് വീടിനു ചുറ്റും ഒരു ചെറിയ സ്ഥലം ഉണ്ടെങ്കിൽ നിങ്ങൾക്കും ദൈനംദിന ആവശ്യങ്ങൾക്കായി അവിടെ കൃഷി ചെയ്യാവുന്നതാണ്. അങ്ങനെ വരുമ്പോൾ നിങ്ങൾക്കും വിഷമില്ലാത്ത നല്ല പച്ചക്കറികൾ ലഭിക്കും. ഇത്തരത്തിൽ സ്വന്തം ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്ന രീതിയെ ഉപജീവന കൃഷി അഥവാ സബ്‌സിസ്റ്റൻസ് ഫാമിംഗ് എന്ന് പറയുന്നു. ശരിയായ രീതിയിൽ നിർവചിച്ചാൽ കർഷകൻ തന്റെയും തന്റെ കുടുംബത്തിന്റെയും ഉപജീവന ആവശ്യത്തിനായി വിളകൾ കൃഷി ചെയ്യുന്ന കൃഷി രീതിയാണ് ഉപജീവന കൃഷി. ഈ കൃഷി രീതിയിൽ വിളകൾ പുറത്തു വിറ്റ് ലാഭം നേടുക എന്നത് പ്രാഥമിക ലക്‌ഷ്യം അല്ലേയല്ല. എന്നാൽ ചില അവസരങ്ങളിൽ, മിച്ചം വരുന്ന വിളകൾ അടിസ്ഥാന സാമ്പത്തിക ആവശ്യങ്ങൾക്കായി വിൽക്കുകയും ചെയ്യുന്നു.  

എന്ത് കൊണ്ട് ഉപജീവന കൃഷി? 

സ്വന്തം ആയി കൃഷി ചെയ്ത് ഭക്ഷണത്തിനായുള്ള വസ്തുവകൾ ഉണ്ടാക്കുക എന്നത് തിരക്ക് പിടിച്ച ഈ ജീവിതത്തിൽ തീർത്തും അസാധ്യമായി തോന്നും. ശരിയാണ് നഗരത്തിലെ ചെറിയ ഫ്ലാറ്റിലോ അല്ലെങ്കിൽ വളരെ ഇടുങ്ങിയ സ്ഥലങ്ങളിലോ ആണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ തീർച്ചയായും അതൊരു ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. എന്നാൽ നിങ്ങൾക്ക് നല്ല ഒരു ഭൂവിടത്തിനു ഉടമ ആണെങ്കിൽ, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ ആണ് നിങ്ങൾ ജീവിക്കുന്നത് എങ്കിൽ ഉപജീവന കൃഷി നിങ്ങൾക്ക് എളുപ്പമായി ചെയ്യാം. പച്ചക്കറികൾ ആയ തക്കാളി, മുളക്, വഴുതനങ്ങ, മത്തങ്ങ എന്നിങ്ങനെ ഉള്ളവ നിങ്ങൾക്ക് എളുപ്പത്തിൽ കൃഷി ചെയ്യാം. അത് പോലെ തന്നെ പപ്പായ, ചക്ക, മാമ്പഴം, പേരക്ക, ചാമ്പങ്ങ എന്നിങ്ങനെ ഉള്ള ഫലങ്ങളും നിങ്ങൾക്ക് കൃഷി ചെയ്യാം. മാത്രമല്ല  വിഷമില്ലാത്ത ആഹാരം കഴിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉപജീവന കൃഷി നല്ലൊരു മാർഗ്ഗമാണ്. ഉപജീവന കൃഷിയുടെ 5 ഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാം:

  • ചെലവ് വളരെ കുറവാണ് 

ഉപജീവന കൃഷിയുടെ ഒരു ഗുണം അത് വളരെ ചെലവ് കുറഞ്ഞ കൃഷി രീതിയാണ്. കാരണം, ഒരു വാണിജ്യ കർഷകന് ആവശ്യമായി വരുന്ന വലിയ നിക്ഷേപം ഇതിന് ആവശ്യമില്ല. കൃഷിക്കാവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളും ലഭിക്കാനായി വളരെ എളുപ്പമാണ്, മാത്രമല്ല അവ ചെലവേറിയതുമല്ല.

  • തൊഴിലാളികളുടെ ആവശ്യമില്ല 

ഉപജീവന കൃഷിയുടെ മറ്റൊരു ഗുണം അതിന് തൊഴിലാളികളെ ആവശ്യമില്ല എന്നതാണ്. കർഷകന്റെ കുടുംബം തന്നെ തൊഴിലാളികളായി പണിയെടുക്കുന്നു. അതിനാൽ തന്നെ തൊഴിലാളികൾക്ക് നൽകുന്ന പണം ലാഭിക്കാനായി കഴിയുന്നു. അങ്ങനെ വരുമ്പോൾ, ആ പണം കുടുംബത്തിന്റെ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റി വെക്കാൻ സാധിക്കുന്നു.

  • വിദ്യാഭ്യാസ യോഗ്യത വേണ്ടാത്ത തൊഴിൽ മേഖല

ഒരു കർഷകന് ഉപജീവന കൃഷി ആരംഭിക്കാൻ പ്രത്യേക വൈദഗ്ധ്യമോ ഉയർന്ന വിദ്യാഭ്യാസമോ ആവശ്യമില്ല. തൂമ്പയും മൺവെട്ടിയും കൈകാര്യം ചെയ്യാനും നാട്ടിലെ കാലാവസ്ഥയ്ക്കും സമയത്തിനുമനുസരിച്ച് വിളകൾ കൃഷി ചെയ്യുവാനുമുള്ള കഴിവ് മാത്രം മതി. ഇക്കാരണങ്ങളാൽ, ഉപജീവന കൃഷിയിലേക്ക് ആളുകൾക്ക് പ്രവേശിക്കുവാൻ എളുപ്പമാണ്.

  • കുടുംബത്തിനുള്ള ഭക്ഷണ വിതരണത്തിന്റെ ഉറവിടം

ഉപജീവന കൃഷിയുടെ പ്രധാന നേട്ടങ്ങളിലൊന്ന് അത് കുടുംബത്തിന് ആഹാരം പ്രധാനം ചെയ്യുന്നു എന്നതാണ്. ഉദാഹരണത്തിന്, മിക്ക ഗ്രാമീണ കുടുംബങ്ങളിലും, അവരുടെ സ്വന്തം ഫാമുകളിൽ നിന്നും ആഹാരത്തിനാവശ്യമായവ ഉണ്ടാക്കിയെടുക്കുന്നു. അവിടെ, ചോളം, മരച്ചീനി, വാഴ, കൊക്കോ തുടങ്ങിയ ഭക്ഷണാവശ്യത്തിനുള്ള വിളകൾ കൃഷി ചെയ്യുന്നു. അങ്ങനെ കുടുംബത്തിന്റെ പ്രധാന ആഹാര സ്രോതസ് ഉപജീവന കൃഷി ആകുന്നു.

  • നഗരത്തിലേക്കുള്ള കുടിയേറ്റം കുറയുന്നു 

ഗ്രാമങ്ങളിൽ ജീവിച്ച് കാലങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ട്. നഗരങ്ങളിലേക്ക് കുടിയേറി മതിയായ താമസസൗകര്യം താങ്ങാൻ കഴിയാതെ പരിതാപകരമായ അവസ്ഥയിൽ ജീവിക്കേണ്ടി വരുന്നത് ശരിയായ നടപടിയായി ഇത്തരം ആളുകൾ ചിന്തിക്കുന്നില്ല. ഗ്രാമങ്ങളിൽ തങ്ങാനും കൃഷി ചെയ്തു ഭൂമിയിൽ നിന്ന് കിട്ടുന്ന വിളകൾ കൊണ്ട് ജീവിക്കാനുമാണ് അവർ ഇഷ്ടപ്പെടുന്നത്. അത്തരമൊരു തീരുമാനം ഗ്രാമങ്ങളിൽ തുടരാൻ അവരെ സഹായിക്കുന്നു, അതുവഴി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് ഉള്ള കുടിയേറ്റം കുറയുന്നു.

ആഹാരം നമ്മുടെ ജീവിതത്തിലെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ നല്ല ആഹാരം നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉപജീവന കൃഷിയിലൂടെ നിങ്ങൾ വിഷമില്ലാത്തതും പോഷകമൂല്യം അടങ്ങിയതുമായ ആഹാരം കഴിക്കാൻ സാധിക്കുന്നു. മാത്രമല്ല ഉപജീവന കൃഷി നിങ്ങളെ പ്രകൃതിയോട് കൂടുതൽ ചേർത്ത് നിർത്തുന്നു. 

ഉപജീവന കൃഷിയിൽ നിന്നും നിങ്ങളുടെ വീട്ടിലേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കൾ എല്ലാം തന്നെ നിങ്ങളഭിക്കുന്നതാണ്. മാത്രമല്ല അധിക വിളകൾ നിങ്ങൾക്ക് പുറത്തു മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. അങ്ങനെ നിങ്ങൾക്ക് അതിൽ നിന്ന് ഒരു വരുമാനം നേടാനായി സാധിക്കും. കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ffreedom app -ൽ ഉള്ള ഈ കോഴ്സ് നിങ്ങളെ സഹായിക്കും. കൂടുതൽ ഫാമിംഗ് കോഴ്‌സുകളെ പറ്റി അറിയാനായി ffreedom app സന്ദർശിക്കുക.

Related Posts

ഞങ്ങളുടെ അഡ്രസ്സ്

ffreedom.com,
Brigade Software Park,
Banashankari 2nd Stage,
Bengaluru, Karnataka - 560070

08069415400

contact@ffreedom.com

സബ്സ്ക്രൈബ് ചെയ്യുക

പുതിയ പോസ്റ്റുകൾക്കായി എന്റെ വാർത്താക്കുറിപ്പ് സബ്സ്ക്രൈബ് ചെയ്യുക. നമുക്ക് അപ്ഡേറ്റ് ആയി തുടരാം!

© 2023 ffreedom.com (Suvision Holdings Private Limited), All Rights Reserved
Ffreedom App

ffreedom app ഡൗൺലോഡ് ചെയ്യൂ, റഫറൽ കോഡ് ആയ LIFE കൊടുക്കു, അതിലൂടെ 3,000 രൂപ വരെ സ്കോളർഷിപ്പ് ഉടൻ നേടു