Home » Latest Stories » വിജയ കഥകൾ » പ്രായത്തെ തോൽപ്പിച്ചു ജീവിത വിജയം കയ്യെത്തി പിടിക്കാം! 

പ്രായത്തെ തോൽപ്പിച്ചു ജീവിത വിജയം കയ്യെത്തി പിടിക്കാം! 

by Aparna S
129 views

പ്രായം എന്ന ഒറ്റ കാരണത്താൽ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത് മാറ്റി വെച്ചവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ തീർച്ചയായും നാഗലക്ഷ്മിയുടെ കഥ കേൾക്കണം. സത്യത്തിൽ കഥയല്ല, യഥാർത്ഥ ജീവിത അനുഭവം. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുവാനുള്ള ഊർജ്ജം, നാഗലക്ഷ്മിയുടെ ജീവിത വിജയത്തിൽ നിന്നും നിങ്ങൾക്ക് നേടാം. 

എന്താണ് നാഗലക്ഷ്മിയെ ഇത്രയും സ്പെഷ്യൽ ആക്കുന്നത് എന്നാണോ?

അവർ തന്റെ പ്രായത്തെ തന്റെ ആഗ്രഹങ്ങൾക്ക് മേൽ വിലങ്ങുതടിയാകുവാൻ അനുവദിച്ചില്ല എന്നതു തന്നെ. അറുപത്തഞ്ചാം വയസ്സിലും അവർ ചുറുചുറുക്കോടെ തന്റെ ബിസിനസ്സ് മുൻപോട്ട് കൊണ്ട് പോകുന്നു. വരൂ, നമുക്ക് നാഗലക്ഷ്മിയുടെ കഥ വിശദമായി തന്നെ അറിയാം.

കർണാടകയിലെ ബാംഗ്ലൂരിൽ നിന്നുമുള്ള നാഗലക്ഷ്മി ഒരു മുൻ സ്കൂൾ അധ്യാപികയാണ്. കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്നതിന് പുറമെ മറ്റൊരു കാര്യം കൂടി നാഗലക്ഷ്മിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു, രുചികരമായ അച്ചാറുകൾ തയ്യാറാക്കുവാൻ. അച്ചാറുകൾക്ക് പുറമെ അവർ മസാലകളും തയ്യാറാക്കിയിരുന്നു. താൻ നിർമിക്കുന്ന അച്ചാറുകളും മസാലകളും അവർ തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും വിറ്റിരുന്നു. എന്നാൽ പിന്നീട് തന്റെ പിതാവും സഹോദരനും ഈ ബിസിനസ്സിലേക്ക് വരുവാനുള്ള താല്പര്യം പ്രകടിപ്പിച്ചപ്പോൾ, അവർ തന്റെ ബിസിനസ്സിന്റെ അനന്ത സാധ്യതകളെ പറ്റി ചിന്തിച്ചത്. അങ്ങനെ അവർ തന്റെ ബിസിനസ്സിനായി ലൈസൻസ് നേടുകയും സൂര്യ അയ്യങ്കാർ ഹോം മെയ്ഡ് പ്രോഡക്ട്സ് എന്ന തന്റെ സ്‌ഥാപനം ആരംഭിക്കുകയും ചെയ്തു. 

ബിസിനസ്സ് നല്ല രീതിക്ക് ആരംഭിച്ചുവെങ്കിലും തന്റെ പരിചയക്കുറവ് കാരണം മാർക്കറ്റിംഗ് എന്ന പടിയിൽ നാഗലക്ഷ്മിക്ക് കാലിടറുക തന്നെ ചെയ്തു. ബിസിനസ്സും കുടുംബ ജീവിതവും ഒരുപോലെ കൊണ്ടുപോകാനും നല്ല രുചികരമായ അച്ചാറുകളും മസാലകളും വലിയ അളവിൽ തയ്യാറാക്കുവാനും ഒന്നും നാഗലക്ഷ്മിക്ക് ബുദ്ധിമുട്ട് ഉണ്ടായതേയില്ല. എന്നാൽ തന്റെ ബിസിനസ്സിനെ മാർക്കറ്റ് ചെയ്യുവാൻ മാത്രം നാഗലക്ഷ്മിക്ക് സാധിച്ചില്ല. എന്ത് ചെയ്യണം എന്ന് അറിയാതിരുന്ന സാഹചര്യത്തിൽ ആണ് ടിവിയിൽ സീരിയൽ കാണുന്നതിനിടയിൽ ffreedom app -ന്റെ പരസ്യം കാണുവാൻ ഇടയായത്. അവിടെ നിന്നും നാഗലക്ഷ്മിയുടെ ജീവിതവും ബിസിനസ്സും പുതിയൊരു പാതയിലേക്ക് തിരിഞ്ഞു. 

ffreedom aap -ലെ കോഴ്‌സുകളുടെ സഹായത്തോടെ നാഗലക്ഷ്മി, വിലനിർണ്ണയ തന്ത്രങ്ങൾ, വിപണന സാങ്കേതിക വിദ്യകൾ, നിയമപരമായ ആവശ്യകതകൾ തുടങ്ങിയ പ്രായോഗികവും പ്രസക്തവുമായ ബിസിനസ്സ് പാഠങ്ങൾ പഠിച്ചു. ഈ പാഠങ്ങൾ പ്രയോഗിച്ചുകൊണ്ട്, അവർ തന്റെ ലാഭം വർദ്ധിപ്പിക്കുകയും ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുകയും ചെയ്തു. നാഗലക്ഷ്മിയുടെ ബിസിനസ്സിനെ പുതിയ മാനങ്ങളിൽ എത്തിക്കാൻ ffreedom aap -ന്റെ പങ്ക് വളരെ വലുതാണ്. 

ജീവിത വിജയം സ്വപ്നം കാണുന്നവർക്ക് പിന്തുണയും സഹായവും നല്കാൻ ffreedom aap എന്നും തയ്യാറാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് നാഗാലക്ഷ്മിയുടെ ജീവിതം. ffreedom aap -ൽ നിന്നും നേടിയ അറിവുകൾ അവരുടെ ബിസിനസ്സിനെ തന്നെ മാറ്റി മറിച്ചു. തന്റെ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ നിന്നും അനന്തമായ ഒരു വിപണിയിലേക്ക് അവരുടെ ബിസിനസ്സ് വളർന്നു. ffreedom app -ൽ നിന്നും ഡിമാൻഡ് ആൻഡ് സപ്ലൈ, പ്രൈസിംഗ് ആൻഡ് അക്കൗണ്ട്സ്, ഫ്രാഞ്ചൈസിംഗ്, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, കസ്റ്റമർ സപ്പോർട്ട്, രജിസ്ട്രേഷൻ ആൻഡ് പെർമിഷൻ എന്നീ വിഷയങ്ങളിലുള്ള കോഴ്‌സുകൾ പഠിച്ച നാഗലക്ഷ്മി അവ തന്റെ ബിസിനസ്സിൽ പ്രയോഗിച്ചു, അതിനു ഫലവും കണ്ടു. അവർ പഠിച്ച മാർക്കറ്റിംഗ് തന്ത്രങ്ങൾ പ്രയോഗിക്കുന്നതിലൂടെയും പാക്കേജിംഗ് മാറ്റങ്ങൾ വരുത്തുന്നതിലൂടെയും അവർ ഒരു ബോട്ടിലിന് 10-12% വരെ ലാഭം നേടി. അവർ 2021 നവംബറിൽ FSSAI-യിൽ നിന്ന് ബ്രാൻഡ് ലൈസൻസും നേടി.

അവരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ, അവർക്ക് ഓർഡറുകൾ ലഭിക്കുകയും ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുവാൻ തുടങ്ങുകയും ചെയ്തു. 200-300 ആളുകൾ അടങ്ങുന്ന ഒരു ഉപഭോക്തൃ അടിത്തറ അവർ നേടിയെടുത്തു, അതും വെറും മൗത്ത് പബ്ലിസിറ്റിയിലൂടെ. ഭാവിയിൽ, അച്ചാർ കടകൾക്ക് മാത്രമായി ഒരു സ്റ്റോർ സ്ഥാപിക്കാനും പ്രാദേശിക, മൊത്ത വിപണികളിൽ വിൽക്കാനും അവർ പദ്ധതിയിടുന്നുണ്ട്. അതോടൊപ്പം അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് സ്ഥാപിക്കാനും പദ്ധതിയിടുന്നു. 

നാഗലക്ഷ്മിയുടെ വിജയ ഗാഥ, പരിശ്രമിക്കുവാൻ തയ്യാറുള്ളവർക്ക് വിജയം കയ്യെത്തി പിടിക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ്. നാഗലക്ഷ്മിക്ക് വേണ്ട പിന്തുണ നൽകുവാൻ ffreedom aap എന്നും ഒപ്പമുണ്ടായിരുന്നു. നാഗലക്ഷ്മിയെ പോലെ ഒരുപാട് പേരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതു വെളിച്ചം കൊണ്ട് വരുവാൻ ffreedom aap -നു സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഉപജീവന പ്ലാറ്റ്ഫോമായി നിലനിന്നു കൊണ്ട്, ഇനിയും ഒരുപാട് ആളുകൾക്ക് പ്രതീക്ഷയും സാമ്പത്തിക സുരക്ഷയും ജീവിത വിജയവും നൽകുവാൻ ffreedom aap സദാ സന്നദ്ധരാണ്, അത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും. നിങ്ങൾക്കും സ്വന്തമായി ഒരു അച്ചാർ ബിസിനസ്സ് ആരംഭിക്കുവാൻ താൽപര്യമുണ്ടെങ്കിൽ ഞങ്ങളുടെ കോഴ്‌സുകൾ നിങ്ങളെ സഹായിക്കും.

Related Posts

ഞങ്ങളുടെ അഡ്രസ്സ്

ffreedom.com,
Brigade Software Park,
Banashankari 2nd Stage,
Bengaluru, Karnataka - 560070

08069415400

contact@ffreedom.com

സബ്സ്ക്രൈബ് ചെയ്യുക

പുതിയ പോസ്റ്റുകൾക്കായി എന്റെ വാർത്താക്കുറിപ്പ് സബ്സ്ക്രൈബ് ചെയ്യുക. നമുക്ക് അപ്ഡേറ്റ് ആയി തുടരാം!

© 2023 ffreedom.com (Suvision Holdings Private Limited), All Rights Reserved
Ffreedom App

ffreedom app ഡൗൺലോഡ് ചെയ്യൂ, റഫറൽ കോഡ് ആയ LIFE കൊടുക്കു, അതിലൂടെ 3,000 രൂപ വരെ സ്കോളർഷിപ്പ് ഉടൻ നേടു